jharkhand
JHARKHAND

ന്യൂഡൽഹി കൊവിഡ് പ്രതിസന്ധിയിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി ജാർഖണ്ഡുകാരായ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനമയച്ച് ജാർഖണ്ഡ് സർക്കാർ.മുംബൈയിൽ കുടുങ്ങിയ 180 തൊഴിലാളികളെ തിരികെ ജാർഖണ്ഡിൽ എത്തിക്കാനായാണ് ജെ.എം.എം – കോൺഗ്രസ് സഖ്യ സർക്കാർ പ്രത്യേക വിമാനം ഒരുക്കിയത് . രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്.

എയർ ഏഷ്യയുടെ പ്രത്യേക വിമാനത്തിൽ തൊഴിലാളികളെയാണ് സർക്കാർ റാഞ്ചിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ വിമാനം ബിർസ മുണ്ട വിമാനത്താവളത്തിൽ ഇറങ്ങി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തിലെ ഭൂരിഭാഗം പേരും ആദ്യമായി വിമാനത്തിൽ കയറുന്നവരായിരുന്നു. നാഷണൽ ലോ സ്‌കൂളിലെ ബിരുദ വിദ്യാർത്ഥികളുടെ കൂട്ടായ്മ കൂടി ഈ പ്രവർത്തനത്തിന് പിന്നിലുണ്ട്. തൊഴിലാളികളെ തിരികെ എത്തിക്കാൻ 11 ലക്ഷം രൂപ ഇവർ സമാഹരിച്ച് സർക്കാരിന് നൽകിയിരുന്നു.