ന്യൂഡൽഹി:കൊവിഡ് ട്രാക്കിംഗ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാലോ, മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകിയാലോ പാരിതോഷികം നൽകുമെന്ന് കേന്ദ്ര സർക്കാർ. നാല് ലക്ഷം രൂപ വരെയാണ് സമ്മാനം നൽകും.
ആപ്പ് മെച്ചപ്പെടുത്താനുള്ള നിർദ്ദേങ്ങൾ നൽകിയാലും ഈ തുക ലഭിക്കും. ആപ്പിലുള്ള തകരാറുകൾ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികമായാണ് ഈ തുക നൽകുക. ആപ്പ് ഉപയോഗിക്കുന്നവർക്കോ ഗവേഷകർക്കോ ടെക്‌നോളജി വിദഗ്ധർക്കോ ആർക്കു വേണമെങ്കിലും പദ്ധതിയിൽ പങ്കാളിയാകാം. അവസാന തീയതി 2020 ജൂൺ 26 ആണ്.