covid
COVID

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം കടന്നു. ഇതുവരെ 5,144 പേർക്ക് ജീവൻ നഷ്ടമായി. ഏറ്റവും കൂടുതൽ രൂക്ഷമായ മഹാരാഷ്ട്രയിൽ 2940 പുതിയ കൊവിഡ് രോഗികളും 99 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 65,​168. മരണം 2197ർ. ധാരാവിയിൽ 18 പുതിയ കൊവിഡ് രോഗികളും ഒരു മരണവും.

രണ്ടാമതുള്ള തമിഴ്നാട്ടിൽ 856 പുതിയ കൊവിഡ് രോഗികളും 6 മരണവും. ആകെ കേസുകൾ 21,​184 ആയി ഉയർന്നു.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ തുടർച്ചയായ മൂന്നാംദിവസും പുതിയ കൊവിഡ് ബാധിതർ ആയിരം കടന്നു. ഇന്നലെ 1163 പുതിയ രോഗികളും 18 മരണവും. ആകെ കേസുകൾ 18,​549.

ഗുജറാത്തിൽ ഇന്നലെ 412 പുതിയ കൊവിഡ് രോഗികളും 27 മരണവും. പശ്ചിമബംഗാളിൽ 317 പുതിയ രോഗികളും ഏഴു മരണവും.

ജമ്മുകാശ്‌മീരിൽ 177, ചത്തീസ്ഗഢിൽ 32, ഹരിയാനയിൽ 202 ,കർണാടകയിൽ 141 , ഒഡിഷ 96, ആന്ധ്രാപ്രദേശ് 131,പഞ്ചാബ് 36 എന്നിങ്ങനെയാണ് പുതിയ രോഗികൾ.