pragya-singh-

ന്യൂഡൽഹി: കൊവിഡ് സ്ഥിതി രൂക്ഷമായ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥലം എം.പി പ്രഗ്യാസിംഗ് താക്കൂറിനെ കാണാനില്ലെന്ന പോസ്റ്ററുകൾ സജീവമായതോടെ വിശദീകരണവുമായി ബി.ജെ.പി. അർബുദ ചികിത്സയുടെയും ഭാഗമായും കണ്ണ് വേദനയ്ക്കും പ്രഗ്യാസിംഗ് ഡൽഹി എയിംസിൽ ചികിത്സയിലാണെന്ന് ബി.ജെ.പി വക്താവ് രാഹുൽ കോത്താരി പറഞ്ഞു. കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിംഗിൻറെ പൊതുസ്ഥലങ്ങളിലെ സാന്നിദ്ധ്യം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കോത്താരി കൂട്ടിച്ചേർത്തു.
ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച ഭോപ്പാലിൽ എം.പിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ കഴിഞ്ഞദിവസമാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ, എം.പി എവിടെയാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബി.ജെ.പി സർക്കാരാണ് ഭരിക്കുന്നതെന്നും ഭയപ്പെടാതെ പ്രഗ്യാസിംഗ് സംസ്ഥാനത്തേക്ക് കടന്നുവരണമെന്നും കോൺഗ്രസ് പരിഹസിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി എത്തിയത്. നേരത്തെ

കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി കമൽനാഥിനെയും മകൻ നകുൽ നാഥിനെയും മണ്ഡലത്തിൽ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് 21,000 രൂപ ഇനാം നൽകുമെന്നുമുള്ള പോസ്റ്ററുകൾ ചിന്ദ് വാഡ മണ്ഡലത്തിൽ പ്രചരിച്ചിരുന്നു.