china

ന്യൂഡൽഹി: മൊബൈൽ നമ്പർ അക്കങ്ങൾ പത്തിൽ നിന്ന് പതിനൊന്നാക്കുമെന്ന റിപ്പോർട്ടുകൾ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായി) നിഷേധിച്ചു. അത്തരം ഒരു റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ലാൻഡ് ഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്ക് വിളിക്കുമ്പോൾ മാത്രം പൂജ്യം ചേർത്ത് വിളിക്കണമെന്ന ശുപാർശയാണ് നൽകിയതെന്നും ട്രായി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത് മൊബൈൽ സേവനം കൂടുതൽ കാര്യക്ഷമമായി നടത്താൻ സഹായിക്കുമെന്ന ശുപാർശയാണ് തെറ്റായി വ്യാഖ്യാനിച്ചത്. ഇന്ത്യയിൽ 120 കോടി ഫോൺ കണക്ഷനുകളുണ്ട്. 87.7% ആണ് രാജ്യത്തെ ഫോൺ സാന്ദ്രത. 2030ൽ 45 കോടി മൊബൈൽ കണക്ഷനുകളുണ്ടാവുമെന്നാണ് ട്രായ് 2003 ൽ കണക്കുകൂട്ടിയത്. എന്നാൽ, 2009ൽ തന്നെ ഇതു മറികടന്നു. പത്ത് അക്കത്തിൽ 11 അക്കമായി മൊബൈൽ നമ്പർ വർദ്ധിപ്പിച്ചാൽ കണക്ഷൻ എണ്ണം കൂട്ടാൻ കഴിയുമെന്നായിരുന്നു റിപ്പോർട്ടുകൾ.