cc

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ രണ്ടു ലക്ഷത്തിലേക്ക് അടുക്കുമ്പോൾ, ഇതിൽ പകുതി രോഗബാധിതരും നാലാംഘട്ട ലോക് ഡൗൺ കാലയളവിൽ.

മേയ് 18ന് നാലാംഘട്ടം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 95,698 കേസുകൾ ഇരട്ടിയായി വർദ്ധിച്ച് 1.90 ലക്ഷത്തോളമായി. രണ്ടായിരത്തിലേറെ മരണവും . ആകെ മരണം 5000 കടന്നു. മേയ് 23 മുതൽ 30 വരെ മാത്രം 57033 പുതിയ രോഗികളും 1,459 മരണവും.

റെയിൽ,റോഡ്,വ്യോമഗതാഗതം ഉൾപ്പെടെ കേന്ദ്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച ഈ കാലയളവിൽ കുടിയേറ്റ തൊഴിലാളികളും വിവിധയിടങ്ങളിൽ കുടുങ്ങിയവരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതാണ് കേരളം ഉൾപ്പെടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർ‌ദ്ധനവുണ്ടാക്കിയത്. ലക്ഷദീപിൽ മാത്രമാണ് നിലവിൽ കൊവിഡില്ലാത്തത്.

രാജ്യത്ത് പ്രതിദിന കേസുകൾ എട്ടായിരം കടന്നു. കേന്ദ്രആരോഗ്യമന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 8380 പുതിയ രോഗികളുണ്ടായി. 193 മരണവും . മഹാരാഷ്ട്ര ( 67000 ),തമിഴ്നാട് ( 22000), ഡൽഹി (19844),ഗുജറാത്ത് (16000 ) .

കൊവിഡ് ബാധിതർ

*ലോക് ഡൗണിന് മുൻപ്

(മാർച്ച് 24വരെ) -536

*ലോക് ഡൗൺ -1

മാർച്ച് 25 - ഏപ്രിൽ 14
(പുതിയ രോഗികൾ)- 10951

*ലോക് ഡൗൺ -2

ഏപ്രിൽ 15 - മേയ് 3
(പുതിയ രോഗികൾ)-31018

*ലോക് ഡൗൺ -3

മേയ് 4 - 17
(പുതിയരോഗികൾ)-53193

*ലോക് ഡൗൺ- 4

മേയ് 18- 31

(പുതിയ രോഗികൾ)- 86129

* പുതിയ രോഗികൾ

മേയ് 23 - 6629, 24-7113, 25-6414,26-5843, 27-7293, 28-7300, 29-8105, 30-8336.

* മരണം

മേയ് 23-142, 24-156, 25-148,26-172, 27-190, 28-177, 29-269, 30-205.