ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 1.86 ലക്ഷം കടന്നു. മരണം 5200 പിന്നിട്ടു. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 കടന്നു.
മഹാരാഷ്ട്രയിൽ 2487 പുതിയ രോഗികൾ. 89 മരണം. ധാരാവിയിൽ 38 പുതിയ രോഗികൾ. ആകെ രോഗികൾ 67,655. മരണം 2,286.
തമിഴ്‌നാട്ടിൽ ഇന്നലെ 1,149 പുതിയ രോഗികളും 13 മരണവും. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ പ്രതിദിന രോഗികൾ ആയിരം കടക്കുന്നത്. ഇതിൽ 809 കേസുകളും ചെന്നൈയിലാണ്. ആകെരോഗികൾ 22,333. മരണം 173.
ഡൽഹിയിൽ തുടർച്ചയായ നാലാംദിവസവും രോഗികൾ ആയിരം കടന്നു. ഇന്നലെ 1,149 പുതിയ രോഗികളും 57 മരണവും. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
ഗുജറാത്തിൽ 438 പുതിയ കേസുകളും 31 മരണവും,പശ്ചിമബംഗാളിൽ 371 പുതിയ രോഗികളും 8 മരണവും റിപ്പോർട്ടുചെയ്തു.
കൊവിഡ് പരിശോധനാഫലം വരുന്നതിന് മുമ്പെ ചെന്നൈയിൽ നിന്നെത്തിയയാളെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് പറഞ്ഞവിട്ടതിന് നാഗാലാൻഡ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കി.
ഡൽഹിയിലെ റെയിൽഭവനിലെ ഡയറക്ടർ തല ഉദ്യോഗസ്ഥന് കൊവിഡ്. റെയിൽഭവനിൽ ഇത് ആറാമത്തെ കൊവിഡ് കേസാണ്. 29 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.