ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികൾ 1.90 ലക്ഷം ആയി ഉയർന്നതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാമതായി. ജർമ്മനിയെയും ഫ്രാൻസിനെയും പിന്തള്ളിയാണിത്. ജർമ്മനിയിൽ 1.83 ലക്ഷവും ഫ്രാൻസിൽ 1.89 ലക്ഷവുമാണ് രോഗികൾ.
തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ എണ്ണായിരത്തിലേറെ കേസുകൾ റിപ്പോർട്ടുചെയ്തു. മരണം 5400 ലേറെയായി.