പിറവം: കർഷകമോർച്ച പിറവം നഗരസഭയിലെ 300 ഓളം വീടുകളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ നൽകി. സംസ്ഥാന സെക്രട്ടറിയും മുൻ എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തംഗവുമായ എം.ആശിഷ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. കർഷകമോർച്ചയുടെ നേതൃത്വത്തിൽ നഗരസഭയിലെ ആയിരത്തോളം പേർക്ക് മാസ്കുകളും കൈമാറി.
എടയ്ക്കാട്ടുവയൽ പ്രദേശങ്ങളിലെ ദുരിതബാധിതർക്കും കർഷകമോർച്ച നമോ കിറ്റുകൾ നൽകിയിരുന്നു.സേവാഭാരതിയുടേയും ബി.ജെ.പിയുടേയും ആഭിമുഖ്യത്തിൽ എടക്കാട്ടുവയൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നമോ കിറ്റും മാസ്ക്കുകളും വിതരണം ചെയ്തു.കർഷക മോർച്ച സംസ്ഥാന സെക്രട്ടറി എം.ആശിഷ്, ബാലഗോകുലം കാര്യദർശി ആർ.വി.രഞ്ജിത്ത്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ. കുഞ്ഞുമോൻ, ആർ.എസ്.എസ്. മണ്ഡൽ കാര്യവാഹക് ആർ.വി. രാജേഷ് എന്നിവർ നേതൃത്വം നൽകി.