excise-piravom
വാറ്റ് കേസിൽ പിടിയിലായ സൽബറിൻ മാത്യുവിനെ പിറവം എക്സെെസ് ഓഫീസിൽ എത്തിച്ചപ്പോൾ

പിറവം: പിറവത്ത് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് മധുവും സംഘവും നടത്തിയ റെയ്ഡിൽ പിറവം മണീട്‌ നീർകുഴി സൽബറിൻ മാത്യുവിന്റെ വീട്ടിൽ നിന്നും രണ്ട് ലിറ്റർ ചാരായം പിടിച്ചു. പ്രിവന്റീവ് ഓഫീസർ ചാൾസ് ക്ലാർവിൻ സി.കെ അജയൻ സിവിൽ എക്സൈസ് ഓഫീസർ മരിയ അഭിലാഷ്, സിബു മോൻ, മനോജ് , ജിനൻ, ജിഷ്ണു മനോജ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

മൂവാറ്റുപുഴ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ കെ.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കക്കാട് കൊത്ത്ക്കുന്നത്ത് അരുൺ പ്രകാശ് പിറവം രാമമംഗലം റോഡിൽ മുടക്കൽ പാലത്തിനു സമീപം വച്ച് ഒരു ലിറ്റർ ചാരായം , 40 ലിറ്റർ സ്പെന്റ് വാഷ് , വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതം പിടിയിലായി. സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്റ്റിൻ ചർച്ചിൽ, സുരേഷ് കുമാർ ,സൂരജ്, അനുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.