tomatto
കിഴക്കമ്പലത്ത് 15 രൂപയ്ക്ക് വില്ക്കുന്ന തക്കാളി

കോലഞ്ചേരി: അതിർത്തിയ്ക്ക് അപ്പുറവും ഇപ്പുറവും തക്കാളി വിലയിൽ പത്തിരട്ടി മാറ്റം. അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ തക്കാളി കിലോയ്ക്ക് 2 രൂപയാണ്. അതിർത്തി കടന്ന് എത്തുമ്പോൾ വി​ല തോന്നുംപടി​.

ലോക്ക് ഡൗൺ ആയതിനാൽ മൊത്ത വ്യാപാരികളും പ്രാദേശിക വ്യാപാരികളും ചന്തയിൽ എത്തുന്നത് കുറഞ്ഞു. ചില വ്യാപാരികൾ തോട്ടങ്ങളിൽ എത്തി പച്ചക്കറികൾ സംഭരിക്കുന്നുണ്ടെങ്കിലും വിളവെത്തിയ തക്കാളി പൂർണമായി വാങ്ങുന്നില്ല. ശക്തമായ വെയിലിൽ തക്കാളി കേടാകുന്നതാണ് കാരണം.

ഇന്നലെ കിഴക്കമ്പലത്ത് 15 ന് വിറ്റപ്പോൾ അഞ്ചു കിലോമീറ്റർ മാറി പട്ടിമറ്റത്തെ വില 30 രൂപ.