കൊച്ചി: രക്തദാനത്തിനും ആളെക്കാട്ടാനും ജിമ്മൻമാരെ ഒപ്പം കൂട്ടുന്നവർ ലോക്ക് ഡൗൺ കാലത്ത് പാടേ അവഗണിച്ചെന്ന് ജിംനേഷ്യം ഉടമകളും പരിശീലകരും.
നേഷ്യങ്ങൾ, യോഗ കേന്ദ്രങ്ങൾ, കളരികൾ, കരാട്ടേ ക്ളാസുകൾ തുടങ്ങിവയുടെ നടത്തിപ്പുകാരും പരിശീലകരും ദുരിതത്തിലാണ്. തുറക്കാൻ ഇവർക്ക് അനുമതിയില്ല.
വരുമാനം നിലച്ചത് ഈ മേഖലയിലുള്ളവരുടെ കുടുംബങ്ങളെയും സാരമായി ബാധിച്ചു. ലക്ഷങ്ങൾ വായ്പയെടുത്ത് വാടകക്കെട്ടിടങ്ങളിലാണ് ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. വാടക അടയ്ക്കാൻ കഴിയുന്നില്ല.
ലോക്ക് ഡൗൺ കാലത്ത് വാടക ഒഴിവാക്കിയും രണ്ടു വർഷത്തേക്ക് വാടക വർദ്ധന ഒഴിവാക്കിയും കഴിയുന്ന സാമ്പത്തിക സഹായം ലഭ്യമാക്കിയും സഹായിക്കണമെന്നാണ് സംഘടനാ നേതാക്കളുടെ ആവശ്യം.
കരുതലില്ല, അവഗണന മാത്രം
"മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തെരുവുനായകൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വരെ ആനുകൂല്യങ്ങളും കരുതലും പ്രഖ്യാപിച്ചവർ ജിംനേഷ്യങ്ങളെ അവഗണിച്ചു. ഒരു രാഷ്ട്രീയക്കാരും ഞങ്ങൾക്കു വേണ്ടി വായ തുറന്നില്ല."
എം.വി. പ്രമോദ്
പ്രസിഡന്റ്
ബോഡി ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് കേരള