കളമശേരി:കോവിഡ് മഹാമാരിയിൽ പാവങ്ങൾക്ക് കൈത്താങ്ങായിരിക്കുകയാണ്

കാർമൽ കോൺവെന്റിലെ സിസ്റ്റർമാർ.

സൗജന്യ വിതരണത്തിനായി നൂറ് കണക്കിന് മാസ്ക്കുകളാണ് ഇവർ തയ്ക്കുന്നത് .കളമശേരി കാർമ്മൽ കോൺവെന്റ്സൂപ്പിരിയർ മേരി പണിക്കശ്ശേരി, സിസ്റ്റർജീന, എലിസബത്ത്, നീനൂ, അർച്ചന എന്നിവരുടെ നേത്യത്വത്തിലാണ് മാസ്ക്ക് നിർമ്മാണം,

കളമശേരി നഗരസഭയിലെ 23 -ാം വാർഡിൽ ആണ് കോൺവെന്റ്പ്രവർത്തിക്കുന്നത്

ആ വാർഡിലെ അശരണർക്കാണ് പൊതുപ്രവർത്തകരുടെ സഹായത്തോടെ മാസ്ക്ക് വീടുകളിൽ എത്തിക്കുന്നത്.

തയിച്ച മാസ്ക്കുകൾ വിതരണത്തിനായി പൊതുപ്രവർത്തകൻ നാസർ മൂലേപ്പാടത്തിന് നൽകി