അങ്കമാലി: ലോക്ക് ഡൗണിൽ പ്രവർത്തിക്കുന്ന ഓഫീസ് ജീവനക്കാർക്ക് യൂത്ത് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റെസറും, മാസ്കുകളും ഉൾപ്പെട്ട കിറ്റുകൾ വിതരണം നടത്തി. റോജി എം ജോൺ എം.എൽ.എ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, വില്ലേജ്, ക്യഷിഭവൻ, ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, പള്ളി, കോൺവെന്റ് എന്നീ സ്ഥലങ്ങളിലാണ് കിറ്റുകൾ വിതരണം നടത്തിയത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ബ്ലീച്ചിംഗ് പൗഡർ, മാസ്ക് എന്നിവയും നൽകി. നേതാക്കളായ ആന്റണി തോമസ്, നിതിൻ മംഗലി,എം.പി മാർട്ടിൻ, വി.വി വിശ്വനാഥൻ, രതീഷ് എം.എസ്, അഖിൽ തെക്കിനേത്ത്, ആൻസൺ തോമസ്,റിക്സൺ വർഗീസ്, ദീപു മേനാച്ചേരി പങ്കെടുത്തു.