ആലുവ: ആലുവ സെന്റ് ഡൊമിനിക് ദേവാലയത്തിന്റെ മദ്ധ്യസ്ഥന്റെ ദർശന തിരുനാൾ കൊവിഡ് മൂലം നടന്നില്ല. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനം. ആലുവ മാർക്കറ്റിനും പെരിയാർ തീരത്തിനും അടുത്തായി 1815 ലാണ് ദേവാലയം ആരംഭിച്ചത്. തിരുനാൾ മാറ്റിയെങ്കിലും ദേവാലയത്തിലെ സെന്റ് ജൂഡ് യുണിറ്റ് എല്ലാ കുടുംബങ്ങൾക്കും 'കാരുണ്യ കിറ്റ് 'നൽകി. യൂണിറ്റ് വാർഷികം ലളിതമാക്കിയാണ് പണം കണ്ടെത്തിയത്. തിരുനാൾ ദിവസത്തെ കുടുംബകൂട്ടാമയുടെ സന്തോഷം പങ്കുവെക്കാനാണ് കിറ്റുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം വികാരി ഫാ. വർഗീസ് പൊട്ടയ്ക്കൽ നിർവഹിച്ചു. പ്രസിഡന്റ് ഡൊമിനിക് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കൈക്കാരൻ ജോഷി കാട്ടിത്തറ, ജോസഫ് ഊരകത്ത്, ഷാജി കല്ലുമാടി, കൊച്ചുറാണി പോൾ, ജിനു ബിജ, ആന്റണി ചിറയത്ത്, ബിജു വെമ്പിള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.