കൂത്താട്ടുകുളം:എസ്.എൻ.ഡി.പി.യോഗം 871-ാം നമ്പർ കിഴകൊമ്പ് ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ മെയ് ദിനത്തിൽ ശാഖയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ രഹിതരും സാമ്പത്തിക പിന്നോക്കം നില്ക്കുന്നവരും വർദ്ധ്യകസകജവും അല്ലാത്തതുമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവരെയും ഒറ്റപ്പെട്ട് കഴിയുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ദേശീയ തൊഴിലാളി ദിനത്തിലെ ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റുകളൂടെ വിതരണം നടത്തിയത്.ശാഖയിലെ കുടുംബങ്ങളിൽ നേരിട്ട് എത്തി കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ശാഖാ യോഗം പ്രസിഡനറ് എൻ.ടി.രാജേഷ്, വൈസ് പ്രസിഡനറ് കെ.കെ.ഷിബു, സെക്രട്ടറി പി.കെ.കൃഷ്ണൻ, യൂണിയൻ കമ്മറ്റി അംഗം രാഹുൽ ഷാജൻ, ശാഖാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.