കൊച്ചി: ബോംബെ ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് അനന്ത് മനോഹർ ബാദറിനെ കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ഇനി തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
നാഗ്പൂരിലെ യൂണിവേഴ്സിറ്റി കോളേജ് ഒഫ് ലായിൽ നിന്ന് നിയമബിരുദമെടുത്തശേഷം
ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിലെ ഗവ. പ്ളീഡറായിരുന്ന പിതാവ് അഡ്വ. എം.പി ബാദറിന്റെ ജൂനിയറായി 1985ൽ പ്രാക്ടീസ് തുടങ്ങി.
1991ൽ ഒാണററി അസിസ്റ്റന്റ് ഗവ. പ്ളീഡറായി.1994 ൽ അഡി. പബ്ളിക് പ്രോസിക്യൂട്ടറായി. 2000 നവംബറിൽ ജുഡിഷ്യൽ സർവീസിൽ ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം ലഭിച്ചു. ബോംബെ ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാറായി തുടരവേ 2014 മാർച്ച് മൂന്നിന് ബോംബെ ഹൈക്കോടതി ജഡ്ജിയായി.
കേരള ഹൈക്കോടതിയിൽ
ജഡ്ജിമാർ - 36
ഒഴിവുകൾ - 11