അങ്കമാലി : മഞ്ഞപ്ര മലയാറ്റൂർ റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. അങ്കമാലി ടൗണിൽ ദേശീയപാതയുടെ ഭാഗത്ത് നിന്നാണ് പ്രവ്യത്തി ആരംഭിച്ചിരിക്കുന്നത്. ഇതോടൊപ്പം തുറവൂർ മുതൽ വാതക്കാട് വരെയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ ടാറ് ചെയ്യുകയും തുറവൂർ ജംഗ്ഷനിൽ ടൈൽ വിരിക്കുകയും ചെയ്യും. വാതക്കാട് ഭാഗം പൂർത്തീകരിച്ചതിന് ശേഷം മലയാറ്റൂർ ഭാഗത്ത് നിന്നാരംഭിച്ച് മഞ്ഞപ്ര അങ്കമാലി ഭാഗത്തേക്ക് ടാറിംഗ് പ്രവൃത്തികൾ പൂർത്തീകരിക്കും. രണ്ടാഴ്ചയ്ക്കകം ടാറിംഗ് ജോലികൾ പൂർത്തീകരിക്കും. തുടർന്ന് കാനയുടെ നിർമ്മാണവും നടത്തും.