കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊവിഡിന്റെ മറവിൽ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു.

ഐ.എൻ.ടി.യു.സി ഓഫീസിനു മുൻപിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എട്ടുമണിക്കൂർ തൊഴിൽ എന്നത് 12 മണിക്കൂറാക്കി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമകിക്കുമ്പോൾ സാലറി ചലഞ്ചിന്റെ പേരിൽ സംസ്ഥാന സർക്കാർ അവകാശങ്ങളിന്മേൽ കൈകടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ, ഷൈജു കേളന്തറ, സൈമൺ ഇടപ്പള്ളി, എ.എൽ സക്കീർ ഹുസൈൻ, കെ.വി. അരുൺകുമാർ എന്നിവർ പങ്കെടുത്തു.