കൊച്ചി: ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മേയ് ദിന സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹർഭജൻ സിംഗ് സിന്ധു ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ അദ്ധ്യക്ഷൻ മുൻ എം.പി അഡ്വ. തമ്പാൻ തോമസ് സന്ദേശം നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് സമ്മേളനം നടത്തിയത്. എറണാകുളത്ത് എച്ച്.എം.എസ് ആസ്ഥാനത്ത് തമ്പാൻ തോമസ് പതാക ഉയർത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ടോം തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.എം മുഹമ്മദ് ഹനീഫ, ജോർജ് തോമസ്, ജോസഫ് ജൂട്, ടോമി മാത്യു, എ.ടി ശ്രീധരൻ, തോമസ് സെബാസ്റ്റ്യൻ, അനിൽ മണ്ണടി, ജേക്കബ് ഉമ്മൻ, എസ് മനോഹരൻ, ബാബു തണ്ണീക്കോട്, പി.എം. റഷീദ്, രാജേഷ് പ്രേം, കസ്തൂരി ദേവൻ, ബിജു ആന്റണി, ഡേവിസ് വില്ലെടുത്തുകാരൻ, അജി ജേക്കബ്, ഐ.എ. റപ്പായി, വി.ടി തോമസ്, കൃഷ്ണൻ കോട്ടുമല, ബെന്നി കോട്ടപ്പുറം, മലയിൻകീഴ് ശശികുമാർ, ബാലരാമപുരം സുരേന്ദ്രൻ, വി.യു. ഹംസക്കോയ എന്നിവർ സംസാരിച്ചു.