കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചുവട് ആദിവാസി കോളനിയിൽ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു യൂത്ത് കോണ്ഗ്രസ് വട്ടയ്ക്കാട്ടുപടി യൂണിറ്റിന്റെ സഹായത്തോടെയാണ് കിറ്റുകൾ നൽകിയത്. 720 കിലോ പച്ചക്കറികൾ 120 കുടുംബങ്ങൾക്കായി നൽകി. മനസ് കൊണ്ട് ഒരുമിച്ച് പെരുമ്പാവൂർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. പി വർഗീസ്, എൽദോ ചെറിയാൻ, ബാവാകുഞ്ഞ് കെ. എ, അൻസാർ ഇ. എൻ, മുജീബ് കെ. കെ, ഫിനാസ് സി. ആർ, അജാസ്, മുഹമ്മദ്, മക്കാർ, ട്രൈബൽ ഓഫിസർ അനിൽ കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.