ആലുവ: സതേൺ റയിൽവേ മസ്ദൂർ യൂണിയൻ (എസ്.ആർ.എം.യു) ആലുവ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആലുവ ബ്‌ളഡ് ബാങ്കിൽ രക്തദാനം സംഘടിപ്പിച്ചു. മുൻ ഡിവിഷണൽ പ്രസിഡന്റ് പരേതനായ പി. ഉണ്ണിക്കൃഷ്ണന്റെ സ്മരണാർത്ഥം നടന്ന രക്തദാനത്തിന് യൂണിയൻ അസിസ്റ്റൻറ് ഡിവിഷണൽ സെക്രട്ടറി എ.കെ. സോമസുന്ദരൻ, ആലുവ ബ്രാഞ്ച് സെക്രട്ടറി എൻ.എ. ഷാനവാസ്, ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. സുധീഷ് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരായ ഉണ്ണിക്കണ്ണൻ, ആശ സുരേഷ്, സരിത പി.എസ്, ബിബിൻ അവറാച്ചൻ, സുധീഷ്, സത്യേൻദു, ജോർജ്കുട്ടി, അനീഷ്, ബിനു, സനൽ തോമസ്, വിനോദ് ടി.എ. അനിൽകുമാർ തുടങ്ങിയവർ രക്തദാനം നടത്തി.