കൊച്ചി: സൈറ്റുകളിൽ നിന്ന് നിർബന്ധപൂർവം അന്യസംസ്ഥാന തൊഴിലാളികളെ മടക്കി അയക്കാനുള്ള പൊലീസിന്റെ നീക്കം നിർമ്മാണ മേഖലയുടെ സ്തംഭനത്തിനിടയാക്കുമെന്ന് ക്രെഡായ് കൊച്ചി ഘടകം പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു.

താല്പര്യമുള്ളവർക്ക് മാത്രം നാട്ടിലേക്ക് മടങ്ങാനാണ് ട്രെയിൻ സൗകര്യംഏർപ്പെടുത്തിയത്. നിർബന്ധപൂർവം അയക്കുന്നത് തടയാൻ അടിയന്തരമായി സർക്കാർ ഇടപെടണം.

തൊഴിൽ ആരംഭിക്കാൻ സാധിക്കാത്ത മറ്റു മേഖലയിലെ തൊഴിലാളികളെ മടക്കി അയക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. നിർമ്മാണ മേഖലയിൽ വരുമാനം ലഭിക്കുന്ന തൊഴിലാളികളെ പ്രേരിപ്പിച്ച് അയക്കരുതെന്നും രവി ജേക്കബ് ആവശ്യപ്പെട്ടു.