elephant
വനത്തിനുള്ളിൽ വളർത്തു മൃഗങ്ങളെ കടത്തിവിട്ട നിലയിൽ

കോതമംഗലം: കോതമംഗലം വെറ്റിലപ്പാറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. രാത്രിയിൽ മാത്രം പുറത്തിറങ്ങി ശല്യം ഉണ്ടാക്കിയിരുന്ന ആനകൾ ഇപ്പോൾ പകലും ഇറങ്ങുന്നു. ഇതുമൂലം ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത ദുരവസ്ഥയിലാണ്. വനം വകുപ്പിനെ വിവരം ധരിപ്പിച്ചെങ്കിലും ഇതുവരെ യാതൊരു വിധ നടപടികളും എടുത്തിട്ടില്ല. വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, കോട്ടപ്പാറ, ആനോട്ടുപാറ, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ ചക്ക, പൈനാപ്പിൾ, വാഴ, റബർ, തെങ്ങ്, കമുക് തുടങ്ങിയ എല്ലാ വിളകളും നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത് .നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഒരു വർഷം മുൻപ് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. ഇത് പ്രവർത്തിപ്പിക്കുവാൻ പ്രദേശവാസികളായ ചിലരെ താൽകാലിക വാച്ചർമാരായി നിയമിച്ചിരുന്നു.എന്നാൽ ഇവർ ഇത് കൃത്യമായി പ്രവർത്തിപ്പിക്കാതിരിക്കുന്നതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങാൻ കാരണം. ഫെൻസിംഗിൽ കൃത്യമായി വൈദ്യുതി കടത്തിവിടാതിരിക്കുന്നത് വനത്തിലേക്ക് കന്നുകാലികളെ കടത്തിവിട്ട് പുല്ല് തീറ്റിക്കുന്നതിന് വേണ്ടിയാണെന്ന് നാട്ടുകാർ പറയുന്നു. കന്നുകാലികൾ രാത്രി വൈകിയാണ് വനത്തിൽ നിന്നും തീറ്റ കഴിഞ്ഞ് പുറത്തിറങ്ങുന്നത് ഇതിന് ശേഷമായിരിക്കും വൈദ്യുതി വേലി ചാർജ് ചെയ്യുന്നത്. ഈ സമയത്തിനുള്ളിൽ ആനകൾ നാട്ടിൽ ഇറങ്ങിയിട്ടുണ്ടാകും ആനകളെ കുടാതെ പന്നികളും മാറ്റു മൃഗങ്ങളും കൃഷിയിടങ്ങളിലേക്ക് കടന്ന് ശല്യം ഉണ്ടാക്കുകയാണ് അടിയന്തിരമായി അധികാരികൾ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ചക്ക, പൈനാപ്പിൾ, വാഴ, റബർ, തെങ്ങ്, കമുക് തുടങ്ങിയ എല്ലാ വിളകളും നശിപ്പിക്കുന്നു

താൽകാലിക വാച്ചർമാരെ നിയമിച്ചെങ്കിലും ഫലമില്ല