തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട: അദ്ധ്യാപകരായടി.ആർ മണി മാസ്റ്റർ, പി.എസ് അമ്മിണി ടീച്ചർ, എം.കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. തുക ഇന്നലെ എം.സ്വരാജ് എം.എൽ.എയ്ക്ക് കൈമാറി.ചടങ്ങിൽ എസ്.എൻ ഡി.പിയോഗം 1084 ശാഖാ പ്രസിഡൻ്റ് എൽ.സന്തോഷ്, സെക്രട്ടറി.ഡി.ജിനു രാജ്, പെൻഷനേഴ്സ് യൂണിയൻ നേതാക്കളായ ടി.കെ മനോഹരൻ, ഗിരിജാ വല്ലഭൻ എന്നിവർ പങ്കെടുത്തു.