gopi
മേയ് ദിനത്തിൽ ജില്ലാതല പതാക ഉയർത്തലിന്റെ ഉദ്ഘാടനം എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി നിർവഹിക്കുന്നു

കൊച്ചി: മേയ്ദിന ആഘോഷങ്ങളുടെ ഭാഗമായി എച്ച്.എം.എസ് ജില്ലയിൽ വിവിധയിടങ്ങളിൽ പതാകകൾ ഉയർത്തി. നേതാക്കൾ വീഡിയോ കോൺഫ്രൻസിലൂടെ സന്ദേശങ്ങൾ നൽകി

ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ, കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ, കേരള കർഷക തൊഴിലാളി യൂണിയൻ, ജനതാ മത്സ്യതൊഴിലാളി യൂണിയൻ എന്നിവ പതാക ഉയർത്തിയത്. ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി നിർവഹിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് അഗസ്ത്യൻ കോലഞ്ചേരി സന്ദേശം നൽകി. ആലുവയിൽ ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എം. റഷീദും തൃക്കാക്കരയിൽ സുധീർ തമ്മനവും മൂവാറ്റുപുഴയിൽ വാവച്ചൻ തോപ്പിൽ കുടിയിലും അങ്കമാലിയിൽ ജോയി മൂക്കന്നൂരും എറണാകുളത്ത് എ. ശ്രീധരനും പതാകകൾ ഉയർത്തി.