fire
ഫയർ ഫോഴ്സ് അമൃത ആശുപത്രിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിച്ച മരുന്ന എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം കെ.എൻ ഗോപാലകൃഷ്ണൻ ‌ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: പട്ടിമറ്റം ഫയർഫോഴ്സിന് തിരക്കോടു തിരക്ക്. വെള്ളിയാഴ്ച ഉച്ചക്ക് പട്ടിമ​റ്റത്തിനടുത്ത് ഡബിൾപ്പാലത്ത് റോഡിൽ വീണ ഓയിൽ വെള്ളം പമ്പ് ചെയ്ത് നീക്കി. ബൈക്ക് യാത്രക്കാർ തെന്നി വീണതോടെയാണിത്. വടയമ്പാടിയിൽ ഉപയോഗശൂന്യമായ സെ്റ്റപിക് ടാങ്കിൽ വീണ ഗർഭിണിയായ പശുവിനെ ജെ.സി.ബി യുടെ സഹായത്തോടെ പശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ അമ്പലമുഗൾ ഹരിമ​റ്റം ക്ഷേത്രത്തിനടുത്ത് കുളത്തിൽ വീണ കാളയെ രക്ഷപ്പെടുത്തി. നെല്ലാട് ഭാഗത്തായിരുന്നു പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. നിയന്ത്റണങ്ങൾക്കിടയിൽ മരുന്നുകൾ ലഭിക്കാൻ ബുദ്ധിമുട്ടിലായവർക്ക് നാലു പേർക്ക് വിവിധ ജില്ലകളിൽ നിന്നുമുള്ള മരുന്നുകൾ എത്തിച്ചുനൽകി.