അങ്കമാലി: ലോക്ക് ഡൗണിനെ തുടർന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയന്റെ (കെ.ജെ.യു) അഭ്യർത്ഥനപ്രകാരം ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) ആലുവ, നെടുമ്പാശേരി, കാലടി, പെരുമ്പാവൂർ മേഖലകളിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എൽ.ജെ.പി ജില്ലാ പ്രസിഡന്റും ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ അഡ്വൈസറി ബോർഡ് മെമ്പറുമായ ലെനിൻ മാത്യുവാണ് കിറ്റുകൾ നൽകിയത്.
അങ്കമാലിയിൽ നടന്ന ചടങ്ങിൽ എൽ.ജെ.പി സംസ്ഥാന സെക്രട്ടറി ജനറൽ ജേക്കബ് പീറ്റർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സാജു വടശേരി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, സെക്രട്ടറി സജീവൻ പാറപ്പുറം, ജില്ലാ സെക്രട്ടറി അശോകൻ, കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ, സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. സുരേന്ദ്രൻ, വർഗീസ് മേനാച്ചേരി, അക്ഷര ലൂയീസ്, ഷിഹാബ് പറേലി, പി.എ. നാദിർഷ തുടങ്ങിയവും പങ്കെടുത്തു.
.