അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും കോട്ടൺ മാസ്കുകൾ വിതരണം ചെയ്തു. പകർച്ചവ്യാധികൾ പകരാതിരിക്കാൻ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ലഘുലേഖകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രതിനിധികൾ എല്ലാ കടകളിലും മാസ്കുകൾ എത്തിച്ചു. പ്രസിഡന്റ് കെ.വൈ. വർഗീസ്, വൈസ് പ്രസിഡന്റ് സിൽവി ബൈജു, പഞ്ചായത്ത് അംഗങ്ങളായ രാജി ബിനീഷ്, ടി.ടി. പൗലോസ്, ലത ശിവൻ, ധന്യ ബിനു, വിൻസി ജോയി, ലിസി മാത്യു, ടെസി പോളി എന്നിവർ നേതൃത്വം നൽകി.