കൊച്ചി: സി.ഐ.ടി.യു എറണാകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മേയ്ദിനാചരണം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മേയ് 1ന് എസ്.ഡി ഫാർമസി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കർ പ്രതിജ്ഞ ചൊല്ലികൊടുത്തു. മേഖലാ പ്രസിഡന്റ് കെ.വി. മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി കെ.എം. അഷറഫ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം സോജൻ ആന്റണി നന്ദിയും പറഞ്ഞു. നഗരത്തിലെ 35 കേന്ദ്രങ്ങളിൽ പതാക ഉയർത്തി മേയ്ദിനം ആചരിച്ചു.