sngce
കളക്ടറേറ്റിൽ സ്ഥാപിച്ച ഓട്ടോ മാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ

കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം കോളേജ് വികസിപ്പിച്ചെടുത്ത ഓട്ടോമാ​റ്റിക് സാനി​റ്റൈസർ ഡിസ്പൻസർ വിവിധ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറി. കളക്ടറേ​റ്റ്, എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ്, കടയിരുപ്പ് പ്രൈമറി ഹെൽത്ത് സെന്റർ, പെരുമ്പാവൂർ, മൂവാ​റ്റുപുഴ താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ ആയ്യൂർവ്വേദ മെഡിക്കൽ കോളേജുകളിലേക്കുമാണ് നൽകിയത്. സെൻസർ ഉപയോഗിക്കുന്നതിനാൽ കൈ അടുത്തെത്തുമ്പോൾ തന്നെ താനെ പ്രവർത്തിക്കുന്നതാണ് ഉപകരണം. ഒരാൾക്ക് ഉപയോഗിക്കാനുള്ള സാനി​റ്റൈസർ വീണ ശേഷം നിൽക്കും. കൈ കൊണ്ട് സ്പർശിക്കാതെ തന്നെ വ്യക്തികൾക്ക് കൂടുതൽ സുരക്ഷയേകുന്ന സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.കോളേജിലെ എൽദോസ്, ജോർജ്, ഗോവിന്ദ് എസ്.നായർ, ഇ.എസ് അനന്തു, വി.എസ് പ്രശാന്ത്, പ്രിൻസ് ചെറിയാൻ, എം.എം അബ്ദുൾഅഫീഫ്, ആന്റണി ജോർജ്, അമൽ മണി, ബേസിൽ പീറ്റർ, അലൻ ബാബു, ഏലിയാസ് എം.ഷാജി, സാൽമൺ ആന്റണി എന്നീ വിദ്യാർത്ഥികളാണ് നിർമ്മാണത്തിന് പിന്നിൽ. മെക്കാനിക്കൽ വിഭാഗത്തിലെ അസിസ്​റ്റന്റ് പ്രൊഫ. അരുൺ എൽദോസാണ് മേൽ നോട്ടം വഹിച്ചത്. കോളേജ് മാനേജ്‌മെന്റിന്റെ ധന സഹായത്തോടെയാണ് നിർമ്മാണം.