citu
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ എസ്തോസ് ഭവനു മുന്നിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ പതാക ഉയര്‍ത്തുന്നു

മൂവാറ്റുപുഴ: ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ എസ്തോസ് ഭവന് മുന്നിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ പതാക ഉയർത്തി. തുടർന്ന് മെയ് ദിന സന്ദേശവും നൽകി . ഏരിയ സെക്രട്ടറി സി.കെ .സോമൻ, പ്രസിഡന്റ് എം.എ. സഹീർ, സജി ജോർജ്ജ്, കെ.എൻ.ജയപ്രകാശ്, കെ.എം. ദിലീപ്, പി.എം. ഇബ്രാഹിം, കെ.ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. സി.ഐ.ടി.യു പായിപ്ര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്റ്റേറ്റ് പടിയിൽ മേഖല സെക്രട്ടറി കെ.എൻ. നാസർ പതാക ഉയർത്തി. പായിപ്ര സ്കൂൾ പടിയിൽ ടിംബർ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ ( സി.ഐ.ടി.യു) നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.എസ്. ബഷീർ പതാക ഉയർത്തി.

എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ മുന്‍ എം.എല്‍.എ. ബാബുപോള്‍ പതാക ഉയര്‍ത്തി. എ.ഐ.ടി.യു.സി. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ് , മണ്ഡലം സെക്രട്ടറി കെ.എ.സനീര്‍, പോള്‍ പൂമറ്റം, കെ.കെ.ശശി ,കെ.കെ സന്തോഷ്, ടി.വി.മനോജ് എന്നിവര്‍ പങ്കെടുത്തു.