nishad
നിഷാദ്

കൊച്ചി : വീടിനുളളിൽ ചാരായം വാറ്റിയ സംഭവത്തിൽ കാക്കനാട് പാട്ടുപുര നഗറിൽ പരപ്പയിൽ വീട്ടിൽ നിഷാദ് (32 ) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.വീടിന് അടുക്കളയിൽ വച്ചായിരുന്നു പ്രതി ചാരായം വാറ്റിയിരുന്നത്.പ്രതിയുടെ വീട്ടിൽ നിന്നും അഞ്ചു ലിറ്റർ വാഷ് പൊലീസ് കണ്ടെടുത്തു.പൊലീസിനെ കണ്ട പ്രതി വാറ്റിയ ചാരായം സിങ്കിൽ ഒഴിച്ചുകളഞ്ഞശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട് വളഞ്ഞു പിടിക്കുകയായിരുന്നു.2000 രൂപ നിരക്കിൽ ചാരായം വില്പന നടത്തുകയായിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.തൃക്കാക്കര സി .ഐ ആർ ഷാബു,എസ്.ഐ റഫീഖ്,റോയ് .കെ പുന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,