മൂവാറ്റുപുഴ: മൂവാറ്റുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്റെ സഹകരണത്തോടെ നഗര പ്രദേശങ്ങൾ അണു വിമുക്തമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, മേഖല പ്രസിഡന്റ് പി.എ.കബീർ, യൂണിറ്റ് ട്രഷറർ ഷംസുദ്ധീൻ ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ്, ഷാജി, മർച്ചന്റ്‌സ് ഭാരവാഹികളായ ബോബി നെല്ലിക്കൽ, പി.യു.ഷംസുദീൻ, ഫൈസൽ, ജെയ്‌സൺ, എൽദോസ് പാലപ്പുറം, അരുൺ, ആരിഫ്.പി.വി.എം, ജെയ്‌സൺ ജോയ് എന്നിവർ നേതൃത്വം നൽകി. മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗൺ അണുവിമുക്തമാക്കുന്നതോടൊപ്പം എല്ലാ വ്യാപാരികൾക്കും മാസ്‌കും സാനിറ്റൈസറും വിതരണവും നൽകുന്നുണ്ടെന്ന് പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു.