കൊച്ചി: മുൾ മുനയുടെ 53 ദിന രാത്രങ്ങൾ. പോരാട്ട വീര്യവും പ്രതിരോധ പ്രവർത്തനങ്ങളും കൈവരിച്ച വിജയം. ആശങ്കകൾ അവസാനിക്കുന്നില്ലെങ്കിലും തൊഴിലാളി ദിനത്തിൽ (മേയ് 1) ജില്ല കൊവിഡ് മുക്തമായി.
മാർച്ച് ഒമ്പത്
ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്നു വയസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലയും രോഗ പട്ടികയിൽ ഇടംപിടിച്ചത്. തുടർന്ന് രോഗികളുടെ എണ്ണം കൂടി. എറണാകുളം കതൃക്കടവ് സ്വദേശിയും 22 കാരനുമായ വിഷ്‌ണു കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് രോഗ മുക്തി നേടിയതോടെ അവസാന രോഗിയും വീട്ടിലെത്തി. തുടർച്ചയായി 21 ദിവസം പുതിയ രോഗകളില്ലാതിരുന്നതോടെ ജില്ലയിൽ ഗ്രീൻ സോണും പിറന്നു.
വിഷ്‌ണുവും വീട്ടിലെത്തി
മാർച്ച് 22 ന് യു എ.ഇയിൽ നിന്നും മടങ്ങിയെത്തിയ വിഷ്ണു ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രിൽ നാലിന് ആശുപത്രിയിലായി. രോഗം സ്ഥിരീകരിച്ച് അഡ്മിറ്റായ പത്തനംതിട്ട സ്വദേശിയുമായും സമ്പർക്കമുണ്ടായിരുന്നു. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷൻ വാർഡിൽ കഴിഞ്ഞു.
വിഷ്ണുവിന്റെ ചികിത്സ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസർ ഡോ.ഫത്തഹുദ്ധീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ഗീതാ നായർ, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോൾ, ഡോ. വിധുകുമാർ, ഡോ. മനോജ് ആന്റണി, നഴ്‌സിംഗ് സൂപ്രണ്ട് സാൻറ്റി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
ഇന്നലെ 90 പേർ കൂടി നിരീക്ഷണത്തിൽ
68 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി
ഡിസ്ചാർജ്: 04
മെഡിക്കൽ കോളേജ്: 01
സ്വകാര്യ ആശുപത്രി: 03
.
ഐസൊലേഷൻ
ആകെ: 859
വീടുകളിൽ:833
ആശുപത്രി: 26
മെഡിക്കൽ കോളേജ്: 05
ആലുവ ജില്ലാ ആശുപത്രി: 07
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01
സ്വകാര്യ ആശുപത്രി: 13
പുതിയതായി 11 പേരെക്കൂടി ഐസൊലേഷനിൽ
റിസൽട്ട്
ആകെ:104
പോസിറ്റീവ് :00
ലഭിക്കാനുള്ളത്: 61
ഇന്നലെ അയച്ചത്: 36