പറവൂർ : കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ, സന്യാസ ഭവനങ്ങൾ എന്നിവടങ്ങളിലാണ് കിറ്റുകൾ നൽകിയത്. പറവൂർ നിയോജക മണ്ഡലത്തിലെ കിറ്റ് വിതരണോദ്ഘാടനം പള്ളിത്താഴത്തുള്ള ഭിന്നശേഷിക്കാർക്കായുള്ള കൊത്തലങ്കോ ബ്രദേഴ്സിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ, രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, ഫാ. റെക്സൺ പിന്റോ, ബ്രദർ ആന്റണി വലിയപറമ്പിൽ, സിസ്റ്റർ ടെസി തുടങ്ങിയവർ പങ്കെടുത്തു പറവൂരിൽ 58 കേന്ദ്രങ്ങളിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്.