കൊച്ചി: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നതിനാൽ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ ജൂൺ ആദ്യവാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്കൂൾ ഫെഡറേഷൻ അറിയിച്ചു. കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസ്. ഈ മാസം പകുതിയോടെ അദ്ധ്യാപകർക്കായി പത്തുദിവസത്തെ ഓൺലൈൻ പരിശീലനം നൽകും.
ആഗസ്റ്റ് മുതൽ മാർച്ച് വരെ പൊതു അവധികൾ വെട്ടിക്കുറച്ചും ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയും അക്കാഡമിക് കലണ്ടർ തയാറാക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ അറിയിച്ചു.