കോലഞ്ചേരി: ലോക്ക് ഡൗണിലും ലോക്കില്ലാതെ മയിൽ കോലഞ്ചേരിക്കടുത്ത് തോന്നിക്കയിലെത്തി. ചുരക്കാക്കുഴിയിൽ ബേസിലിന്റെ വീട്ടു പരിസരത്താണ് ഇന്നലെ രാവിലെ മയിലിറങ്ങിയത്. ലോക്ക് ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞതോടെയാകാം മയിലെത്തിയത്. മിശ്ര ഭോജിയായ മയിൽ മണിക്കൂറുകളോളം തീറ്റ തേടിയ ശേഷം പറന്നകന്നു.