അങ്കമാലി: ചമ്പന്നൂർ കെ.എസ്.ഇ.ബി സ്റ്റോർ കയറ്റിറക്ക് തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ മേയ് ദിനാചരണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോയി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ലോഡിംഗ് അൺലോഡിംഗ് തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ,ഡ്രൈവർമാർ, അസംഘടിത തൊഴിലാളികൾ ഉൾപ്പെടെ 250 പേർക്ക് കിറ്റുകളും വിതരണം ചെയ്തു. നഗരസഭ കൗൺസിലർ സാജി ജോസഫ്, വി.ഡി. ജോസഫ്, സി.കെ. സൈമൺ, ടി.കെ. തങ്കപ്പൻ, അനീഷ് മണവാളൻ, റിൻസ് ജോസ്, വിപിൻ ചമ്പന്നൂർ എന്നിവർ പ്രസംഗിച്ചു.