പറവൂർ: സി.പി.ഐ ജില്ലാ കൗൺസിലിന്റെ തീരുമാന പ്രകാരം മെയ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമൃദ്ധി ജൈവ പച്ചക്കറി കൃഷിക്ക് പറവൂരിൽ തുടക്കം. മണ്ഡലംതല ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരി നിർവഹിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമൃദ്ധി ജൈവ പച്ചക്കറി കൃഷി പദ്ധതി കാമ്പയിൻ നടന്നു. കമലാ സദാനന്ദൻ, കെ.എം. ദിനകരൻ, കെ.ബി. അറുമുഖൻ, എ.കെ. സുരേഷ്‌, കെ.എം. ദിനകരൻ, എം.എ. ഷെയ്ക്ക്, രമ ശിവശങ്കരൻ, പി.എ. ചന്ദ്രിക, ലളിതാ രാജു,വർഗീസ് മാണിയറ, കെ.എം. രാജീവ്, കെ. സുധാകരൻപിള്ള തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.