മൂവാറ്റുപുഴ: കൊവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന ലോക്ക് ഡൗണായ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന മൂവാറ്റുപുഴ താലൂക്കിൽ നിന്നുള്ള 83അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഒഡീഷ സംസ്ഥാനക്കാരായ 69 പേരെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീഹാർ സ്വദേശികളായ 14 പേരെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും നോൺ സ്റ്റോപ്പ് ട്രെയിനിലാണ് നാട്ടിലേക്ക് മടക്കിയത്. മൂവാറ്റുപുഴ താലൂക്കിൽ കാവുംങ്കര മാർക്കറ്റിലും ,മുളവൂർ വില്ലേജ് ഓഫീസിലുമാണ് രജിസ്‌ട്രേഷൻ കൗണ്ടർ ഒരുക്കിയി രുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഘട്ടം ഘട്ടമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ എർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.