ആലുവ: കുന്നത്തേരിയിൽ അനധികൃതമായി പാടശേഖരം മണ്ണിട്ട് നികത്തിയത്ചോദ്യം ചെയ്തവരെ ഭൂമാഫിയ ആക്രമിച്ചതായി പരാതി. കുന്നത്തേരി മീൻതർക്കൽ വീട്ടിൽ ശിഹാബ് (37), വിടക്കുഴ ഭാഗത്ത് താമസിക്കുന്ന പുതുവാമുല റഫീഖ് (37) എന്നിവരെ ഭൂമാഫിയ മാരകായുധങ്ങളുമായി വധിക്കാൻ ശ്രച്ചെന്നാണ് പരാതി.
ശനിയാഴ്ച രാവിലെ ഇരുവരെയും അക്രമികൾ ജീപ്പിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ആലുവ പൊലീസിൽ പരാതി നൽകി വരുമ്പോൾ വഴിക്ക് കലുങ്ക് ഭാഗത്ത് വെച്ചാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇതിന് മുമ്പും ഭൂവുടമയുടെ ഭാഗത്തുനിന്ന് വധഭീഷണി ഉണ്ടായതിനെ തുടർന്ന് ഇരുവരും ആലുവ പൊലീസിൽ പരാതി നൽകിയിട്ടുള്ളതാണ്. പരിക്കേറ്റ രണ്ട് പേരെയും ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.