പള്ളുരുത്തി: കോണം പടിഞ്ഞാറ് എസ്.എൻ.ഡി.പി ഓഫീസിന് തെക്ക് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിൽ മോട്ടോർ ഉപയോഗിച്ച് നനക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കച്ചേരിപ്പടി എം.എൽ.എ.റോഡിൽ പരുത്തയേഴത്ത് വീട്ടിൽ കെ.വി. പ്രസേനൻ (70) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. നനക്കുന്നതിനിടയിൽ മോട്ടോർ കേബിളിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വെള്ളം നിറഞ്ഞുപോകുന്നതു ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ എത്തി നോക്കുമ്പോഴാണ് മരണവിവരം അറിയുന്നത്. പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഇൻക്വസ്റ്റിനുശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് പകൽ പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: പ്രശാന്ത്, പ്രസീല. മരുമക്കൾ: ശാലമോൾ, ഷിബു.