വൈപ്പിൻ : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രക്തം നൽകുവാൻ രക്ത ബാങ്കുകളിൽ എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചതിനെതുടർന്ന് ഡി.വൈ.എഫ്.ഐ ചെറായി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 സന്നദ്ധ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആലുവ ഐ.എം.എ രക്ത ബാങ്കിലെത്തി രക്തം നൽകി. വരും ദിവസങ്ങളിലും കൂടുതൽ പ്രവർത്തകർ രക്തദാനം ചെയ്യുമെന്ന് മേഖലാ സെക്രട്ടറി വി.ബി. സേതുലാലും പ്രസിഡന്റ് ജിഷ്ണു ചന്ദ്രനും അറിയിച്ചു.