കൊച്ചി: ലോക്ക് ഡൗൺ നേരിടാൻ കുടുംബശ്രീ അംഗങ്ങൾക്ക് പ്രഖ്യാപിച്ച 2000 കോടി രൂപയുടെ വായ്പ കർശന മാനദണ്ഡങ്ങൾ ഒഴിവാക്കി എല്ലാ അംഗങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച നിവേദനം സമർപ്പിച്ചു.
കളക്ടറേറ്റ് ഹുസൂർ ശിരസ്തിദാറും സെക്രട്ടറിയുമായ ജോർജ് ജോസഫിന് സംസ്ഥാന ജനറൽ സെക്രട്ടറി പദ്മജ എസ്. മേനോൻ, സംസ്ഥാന സെക്രട്ടറി സ്‌മിത മേനോൻ, ജില്ലാ ജനറൽ സെക്രട്ടറി സിന്ധു നാരായണൻ കുട്ടി, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് എന്നിവർ ചേർന്നാണു നിവേദനം നൽകിയത്