കൊച്ചി: മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ളാന്റ് നിർമ്മാണ പദ്ധതി റദ്ദു ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് എം .എൽ. എ മാരായ പി .ടി. തോമസ്, ടി .ജെ. വിനോദ് എന്നിവർ ആവശ്യപ്പെട്ടു. കരാർ ഒപ്പിട്ട് നാലു വർഷത്തിന് ശേഷം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകികകഴിഞ്ഞ ജനുവരി 31 ന് ഉത്തരവും നൽകിയതിന് ശേഷമാണ് ഇപ്പോൾ കമ്പനിയെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ് നൽകിയത്. പദ്ധതിയിൽ നിന്ന് പിൻമാറുന്നത് നഗരസഭയിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം രൂക്ഷമാക്കുമെന്ന് മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കും നൽകിയ കത്തിൽ എം എൽ എ മാർ ചൂണ്ടിക്കാട്ടി