മൂവാറ്റുപുഴ: ഇടുക്കി രൂപതാ മെത്രാനായിരുന്ന മാർ.മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷയ്ക്കും പൊതുദർശനത്തിനും സമയ ക്രമീകരണം പുതുക്കി നിശ്ചയിച്ചു. തിങ്കളാഴ്ച പൊതുദർശനവും ചൊവ്വാഴ്ച സംസ്കാരവും നടത്തുന്നതിനുമാണ് തീരുമാനം. ആരോഗ്യവകുപ്പും പൊലീസും നിർദേശിക്കുന്ന കൊവിഡ് 19 മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പൊതുദർശനം അനുവദിക്കുക. സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണം. ഒരേ സമയം ഹാളിൽ 20 പേർക്ക് മാത്രമാണ് പ്രവേശനം. രണ്ട് മിനിറ്റ് മാത്രമേ മൃതദേഹത്തിന് സമീപം നിൽക്കാവൂ. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഡിവൈ.എസ്.പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. പ്രത്യേക പരിഗണനയുള്ളവർ, പുരോഹിതന്മാർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമാണ് പള്ളി പരിസരത്ത് പ്രവേശനമുള്ളത്. ഫാ. പോൾ നെടുമ്പുറം, എൽദോ എബ്രഹാം എം.എൽ .എ ഡിവൈ. എസ്. പി.കെ. അനിൽകുമാർ എന്നിവർ യോഗം ചേർന്നാണ് ക്രമീകരണങ്ങൾക്ക് തീരുമാനമെടുത്തത്.
തിങ്കളാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ മൂവാറ്റുപുഴ ഹോളിമാഗി പള്ളി, 10.30 മുതൽ 11 വരെ കോതമംഗലം ബിഷപ്പ് ഹൗസ് ,
ഒന്ന് മുതൽ വൈകിട്ട് മൂന്ന് വരെ അടിമാലി സെന്റ് ജൂഡ് പള്, നാല് മുതൽ ആനിക്കുഴിക്കാട്ടിൽ ഭവനം. 4.30 മുതൽ 6.30 വരെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി ദേവാലയം . രാത്രി 8.30 ന് ഇടുക്കി ബിഷപ്പ് ഹൗസ് കരിമ്പൻ, 9.30 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വക്കും. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് സംസ്കാര ശുശ്രൂഷകൾ തുടങ്ങും.