mask
ആലുവ ജില്ലാ ആശുപത്രിയിൽ സൗജന്യ മാസ്ക് വിതരണോദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിക്കുന്നു

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ എല്ലാ സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ ബെന്നി ബെഹനാൻ എം.പി സൗജന്യമായി മാസ്‌കുകൾ എത്തിക്കും.

ആലുവ ജില്ലാ ആശുപത്രിയിൽ എം.പി മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ആലുവ നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാം, എം.ഒ. ജോൺ, തോപ്പിൽ അബു തുടങ്ങിയവർ പങ്കെടുത്തു. മുത്തൂറ്റ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് മാസ്‌ക് വിതരണം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക് നിർബന്ധമാക്കിയതിനെ തുടർന്നാണ് മാസ്‌ക് സൗജന്യമായി നൽകാൻ തീരുമാനിച്ചതെന്നും ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ പൊതുസ്ഥാപനങ്ങളിലും മാസ്‌ക് എത്തിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.