കൂത്താട്ടുകുളം: പാലക്കകുഴ സേവാഭാരതി കാവുംഭാഗം മേഖലയിൽ മാസ്ക് വിതരണം നടത്തി. 300 വീടുകളിലാണ് മാസ്കുകൾ എത്തിച്ചത്. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേക്കും മാസ്കുകൾ ന ൽകി. എസ്.ഐ. കെ. ബ്രിജുകുമാറിന് മാസ്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം.കെ.വേണു,ജിഷ്ണു.വി.എസ്,അശ്വിൻ, വൈശാഖ്, വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തിയത് .