kklm
കൂത്താട്ടുകുളം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹായപദ്ധതി താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്‌ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്കരയോഗത്തിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം മേഖലയിൽ കോവിഡ് പ്രതിരോധ രണ്ടാം ഘട്ട പ്രവർത്തനങ്ങളും സഹായപദ്ധതിയും ആരംഭിച്ചു. 160 കുടുംബങ്ങളെയാണ് സഹായപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്‌ഘാടനം ചെയ്തു. ബി.ഹരിദാസ് , സുരേഷ് കാരാമയിൽ എന്നിവർ പദ്ധതി സഹായം ഏറ്റുവാങ്ങി. കെ.ആർ.സോമൻ, പി.എസ്.ഗുണശേഖരൻ, ശശിധരൻനായർ, സുരേഷ്‌കുമാർ, അനിൽകുമാർ, ബാലചന്ദ്രൻ നായർ, ശരത്, രാജപ്പൻ നായർ, മനു, എൻ.ആർ.കുമാർ എന്നിവർ നേതൃത്വം നൽകി.